പ്രോജക്ട് ബീക്കൺ ടൗൺ

September 30, 2026

ബീക്കൺ ടൌൺ - സ്വാച്ചതാ ഹി സേവ  യുടെ ഭാഗമായി കുട്ടി ചങ്ങല തീർത്തു....
പരിയാരം ഗ്രാമ പഞ്ചായത്ത്‌ ലെ ബീക്കൺ ടൌൺ ആയ ചിതപ്പിലെ പൊയിലിൽ   ബെയ്‌സ് ലൈൻ  സർവ്വേ  പ്രകാരം കണ്ടെത്തിയ വിടവ് പരിഹരിക്കുന്നതിനായി  കർമ്മപദ്ധതിയിൽ വന്ന പ്രവർത്തനങ്ങളിൽ ബോധ വൽക്കരണ പരിപാടിയായ കുട്ടി ചങ്ങല തീർത്തു. ഖര മാലിന്യ പരിപാലന ചട്ടം 2026 ന്റെ ഭാഗമായി സ്കൂൾ വിദ്യാഭ്യാസ ത്തിലൂടെ കുട്ടികളിൽ മാറ്റം ഉണ്ടാക്കി എടുക്കുന്നതിനു വേണ്ടിയും പൊതുജനങ്ങളിൽ ബോധ വൽക്കരണം ഉണ്ടാകുന്നതിനു മായി നടത്തിയ കുട്ടിച്ചങ്ങല യിൽ അബാല വൃദ്ധം ജനങ്ങൾ പങ്കെടുത്തു.ചിതപ്പിലെ പൊയിൽ ടൌൺ വൃത്തിയും ഭംഗിയുമുള്ളവയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ  ബീക്കൺ ടൗൺ പദ്ധതിയും ക്ലീൻ -ഗ്രീൻ -ഹെൽത്തി  പരിയാരം എന്ന ലക്ഷ്യം മുൻനിർത്തി ഉണർവ് വിഷൻ 2030എന്ന പദ്ധതി യുടെ ലോഗോ പ്രകാശനവും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ജെസ്സി ഷിജി വട്ടക്കട്ട് നിർവഹിച്ചു.ശ്രീ. പി. രവീന്ദ്രൻ, (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ ).എ. പ്രദീപൻ (ചെയർപേഴ്സൺ, വികസനകാര്യം), ജില്ലാ പഞ്ചായത്ത്‌ ഷൈനി. പി (മെമ്പർ, ബ്ലോക്ക്‌ പഞ്ചായത്ത്‌) സുരേഷ്‌കുമാർ, (താഹസീൽദാർ, തളിപ്പറമ്പ) സുനിൽ കുമാർ, (കോർഡിനേറ്റർ, ജില്ലാ ശുചീത്വ മിഷൻ.)രാഷ്ട്രീയ നേതാക്കൾ,വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സി. ബാലകൃഷ്ണൻ സ്വാഗതവും അസി. സിക്രട്ടറി. കെ. വി. മിനി നന്ദിയും പറഞ്ഞു. നിലവിലെ ശുചിത്വ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ശുചിത്വ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും കണ്ടെത്തി അടിയന്തര കർമ്മപദ്ധതി തയ്യാറാക്കുകയും 
ജനകീയ പങ്കാളിത്തത്തോടെ ക്ലീനിങ് ഡ്രൈവുകളും സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

PROJECT BEACON TOWN