ഓപ്പറേഷൻ തൂഫാൻ 2.0

September 30, 2026

ഓപ്പറേഷൻ തൂഫാൻ 2.0 തദ്ദേശം പഞ്ചായത്ത് തല ഉദ്ഘാടനം 2026 സെപ്തംബർ 28 ന് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി .ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ.വിനോദ്, എഎസ്ഐ ശ്രീ.പ്രജീഷ് തുടങ്ങിയവർ പദ്ധതി വിശദീകരണം നടത്തി. ശ്രീമതി.മിനി.കെ.വി സെക്രട്ടറി ഇൻ ചാർജ്ജ് സ്വാഗതവും വിഇഒ നളിനി.ടി നന്ദിയും പറഞ്ഞു.ചടങ്ങിൽ തൂഫാൻ പതാക പ്രസിഡണ്ട് ഉയർത്തി.തുടർന്ന് തൂഫാൻ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ.വിനോദ് തൂഫാൻ വാരിയേഴ്സിനെ ബാഡ്‍ജ് അണിയിച്ചു.

ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0